ഹോര്‍മോണ്‍ ബാലന്‍സിംഗിനും ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനും ഏറ്റവും നല്ല പ്രതിവിധിയാണ് ശതാവരിയെന്നാണ് ആയുര്‍വ്വേദം പറയുന്നത്. വര്‍ഷങ്ങളായി ആളുകള്‍ ഈ ഔഷധ സസ്യം ഉപയോഗിച്ചുവരുന്നു.
ശതാവരിയുടെ ഗുണങ്ങള്‍
ആര്‍ത്തവ ചക്രം ക്രമീകരിക്കാനും പിഎംഎസ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ശതാവരിക്ക് കഴിയും. ശരീരത്തിന്റെ സ്വാഭാവികമായ ഹോര്‍മോണ്‍ ഉത്പാദനത്തെ (പ്രത്യേകിച്ച് ഇസ്ട്രജന്‍ ഹോര്‍മോണ്‍) സഹായിക്കുക വഴി ആര്‍ത്തവചക്രം നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ശതാവരിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍ മലബന്ധം, വീര്‍പ്പുമുട്ടല്‍, മൂഡ് മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നു
പ്രത്യുല്‍പ്പാദന ആരോഗ്യം മെച്ചപ്പെടുത്താന്‍ ശതാവരി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഗര്‍ഭാശയ പാളിയെ ശക്തിപ്പെടുത്തുകയും പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് ലഘൂകരിക്കുന്നു
ആര്‍ത്തവ വിരാമത്തിലേക്ക് കടക്കുന്ന സ്ത്രികള്‍ക്ക് ഹോര്‍മോണിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് ശരീരത്തില്‍ പുകച്ചില്‍ അനുഭവപ്പെടുകയും , അമിതമായ വിയര്‍പ്പ്, പെട്ടെന്നുള്ള മൂഡ് മാറ്റം എന്നിവ കാണപ്പെടാറുണ്ട്. ശതാവരി ഒരു ഹോര്‍മോണ്‍ റഗുലേറ്ററായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഈസ്‌ട്രൊജന്‍ ഹോര്‍മോണിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ഇത് ആര്‍ത്തവ വിരാമകാലത്തെ ഉത്കണ്ഠയും ക്ഷോഭവും ഒക്കെ കുറയ്ക്കാന്‍ സഹായിക്കും.
ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ പൊതുവെ ലൈംഗിക ആരോഗ്യത്തെയും ബാധിക്കാറുണ്ട്. ഈ പ്രശ്‌നത്തിനും ഉത്തമ പരിഹാര മാര്‍ഗ്ഗമായി ശതാവരി പണ്ടുമുതലേ പ്രശസ്തമാണ്. ലൈംഗിക വികാരങ്ങളെ നിയന്ത്രിക്കുന്ന അഡ്രീനല്‍ ഗ്രന്ഥികളെ നേരിട്ട് സഹായിക്കാന്‍ ശതാവരിക്ക് കഴിയും.
.