BREAKING NEWS
dateWED 16 JUL, 2025, 10:45 PM IST
dateWED 16 JUL, 2025, 10:45 PM IST
back
HomeCareer
Career
SREELAKSHMI
Mon Jul 14, 2025 03:15 PM IST
NewsImage
ധർമ്മടത്ത് ബാലസംഘം സമ്മേളനത്തിൽ കൊലക്കേസ് പ്രതി; വിവാദം

ധർമ്മടം: ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി. ബാലസംഘം ധർമ്മടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് സിപിഎം പ്രവർത്തകനായ ശ്രീജിത്ത് എത്തിയത്.

തലശ്ശേരിയിലെ ബിജെപി പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ടെൻഷൻ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത്. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്.

2008 മാർച്ച് അഞ്ചിനാണ് വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മുൻപ് ശ്രീജിത്തിന്റെ വീടിന്റെ പാലുകാച്ചിന് പി.ജയരാജൻ, എം.വി ജയരാജൻ തുടങ്ങിയ സിപിഎം നോതാക്കളെത്തിയത് വിവാദമായിരുന്നു.

Related
MORE