വടകര: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കോഴിക്കോട് മുക്കം നെല്ലിക്കാം പറമ്പ് കാപ്പിലക്കാട് ഫൈസൽ (27) നെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം. മുക്കം വെസ്റ്റ് മാമ്പറ്റ നഗരസഭാ സ്റ്റേഡിയത്തിൽ വെച്ച് രണ്ടു കിലോ കഞ്ചാവുമായി മുക്കം പോലീസ് അറസ്റ്റ് ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി എ ഡി പി ഇ വി ലിജീഷ് ഹാജരായി.