BREAKING NEWS
dateTHU 1 MAY, 2025, 1:43 AM IST
dateTHU 1 MAY, 2025, 1:43 AM IST
back
HomeInternational
International
SREELAKSHMI
Fri Apr 25, 2025 09:11 AM IST
രാഷ്ട്രപതി വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കും
NewsImage

വത്തിക്കാന്‍ സിറ്റി:ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുന്നു. പതിനായരങ്ങളാണ് പാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്നത്.നാളെ വരെ പൊതുദർശനം തുടരും.

മാർപാപ്പയെ കബറടക്കുന്ന സെൻ്റ് മേരി മേജർ ബസലിക്കയിലെ കല്ലറയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. അതേസമയo ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE