രാജ്ഭവൻ (ഗോവ) : മിസോറാമിലെയും ഗോവയിലെയും ഗവർണർ എന്ന നിലയിൽ ആറു വർഷത്തെ സേവനത്തിനു ശേഷം പി.എസ്.ശ്രീധരൻ പിള്ള ഗോവ രാജ്ഭവനോട് വിട പറഞ്ഞു.
രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ,കേന്ദ്രമന്ത്രി ശ്രീപദ് നായിക്,ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഹരിലാൽ ബി. മേനോൻ എന്നിവർ പങ്കെടുത്തു. സമൂഹത്തിലെ നാനാതുറകളിലുള്ള വ്യക്തികളും വ്യത്യസ്ത മതങ്ങളിലെ ആത്മീയ നേതാക്കളും പങ്കെടുത്തു. ഗവർണറുടെ സേച്ഛാ വിവേചനാധികാര ഫണ്ട് ഉപയോഗിച്ചുള്ള ധനസഹായ പദ്ധതികളുടെ അവസാന ഗഡുവിന്റെ വിതരണവും നടത്തിയാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത്.2021 ജൂലായ് 15 നാണ് ഗോവ ഗവർണറായി പി.എസ്, ശ്രീധരൻ പിള്ള സ്ഥാനമേറ്റത്.