വീണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില. വെള്ളിയാഴ്ച പവന്റെ വില 560 രൂപ കൂടി 75,760 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ വര്‍ധിച്ച് 9,470 രൂപയിലുമെത്തി. 75,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ട്രംപിന്റെ തീരുവകളെ തുടര്‍ന്നുള്ള അനിശ്ചിതത്വവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണം നേട്ടമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശുദ്ധീകരണ കേന്ദ്രമായ സ്വിറ്റ്‌സര്‍ലന്‍ഡിന് ഒരു കിലോഗ്രാം സ്വര്‍ണക്കട്ടിയുടെ ഇറക്കുമതിക്ക് യുഎസ് തീരുവ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടും മഞ്ഞലോഹത്തിന് വില വര്‍ധനവിന് ആക്കംകൂട്ടി.