സോഷ്യൽ മീഡിയയിൽ സിനിമ നടിമാർക്കെതിരായ പരാമർശത്തിൽ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെതിരെ പരാതി. നടി ഉഷ ഹസീനയാണ് സന്തോഷ് വർക്കിക്കെതിരെ ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്.
സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഉഷ ഹസീന പരാതിഎം നൽകിയിരിക്കുന്നത്.