BREAKING NEWS
dateFRI 16 MAY, 2025, 2:22 AM IST
dateFRI 16 MAY, 2025, 2:22 AM IST
back
Homeregional
regional
SREELAKSHMI
Thu May 15, 2025 03:11 PM IST
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
NewsImage

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര-ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസാര കാരണങ്ങൾ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിൻ്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. കെ.സ്.ആർ.ടി സി തൊഴിലാളി യൂണിയന്റെ സമ്മർദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പിൽ നിന്ന് ബസുകളുടെ പെർമിറ്റുകൾ പുതുക്കി ലഭിക്കുന്നില്ല.

14 വർഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാർഥികളിൽ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാൽ വിദ്യാർത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കുകയും വേണം.സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സർവീസ് നിർത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷൻ നിർബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ.തോമസ്. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയൻ്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ലാ പ്രസിഡണ്ട് ജാക്‌സൻ, സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE