തിരുവനന്തപുരം :സാമ്പത്തിക തട്ടിപ്പുകേസിൽ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ കീഴടങ്ങി.പ്രതികളായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ദിയ കൃഷ്ണയുടെ "ഓ ബൈ ഓസി" എന്ന സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വിനീതയേയും രാധകുമാരിയേയും കൂടാതെ കേസിൽ ദിവ്യ എന്നൊരു യുവതിയും പ്രതിയാണ്. ക്യൂ ആർ കോഡിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതികൾ കുറ്റം സമ്മതിക്കുന്ന വീഡിയോ മുമ്പ് ദിയ പുറത്തുവിട്ടിരുന്നു.അതിനുപിന്നാലെ സ്ഥാപനത്തിലെ ജീവനക്കാർ പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ദിയ പരാതി നൽകുകയായിരുന്നു.