സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറിന്റെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്‌ക് വച്ച് കിടക്കുന്നൊരു ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. തന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുകയാണെന്നും ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ തിരഞ്ഞെടുത്ത ദിവസമാണെന്നും അവർ കുറിച്ചു.
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം
രണ്ടു കൈകാലുകൾ ബന്ദിച്ചു. ഓർമ്മകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ, ആ ദിവസം ഇന്നാണ് പെണ്ണാകുക. എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക. ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം. നിങ്ങൾക്ക് ഞങ്ങളുടെ മനസ് കാണാൻ കഴിയില്ല, ലോകം എത്ര പുരോഗമിച്ചാലും. ഇനിയും ഇനിയും ഇവിടെ ഉത്ഭവിച്ചുകൊണ്ടേ ഇരിക്കും. നിങ്ങൾക്ക് തടയാൻ ആവില്ല, സ്‌നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ.