BREAKING NEWS
dateFRI 6 JUN, 2025, 1:41 AM IST
dateFRI 6 JUN, 2025, 1:41 AM IST
back
Homeentertainment
entertainment
SREELAKSHMI
Fri May 23, 2025 01:05 PM IST
ചാർളിയിലെ ഡേവിഡ്; ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു
NewsImage

കൊച്ചി: രാജ്യമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന വ്യക്തിത്വം രാധാകൃഷ്ണൻ ചക്യാട്ട് ‌അന്തരിച്ചു. ഇന്ന് വെളുപ്പിന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ചാർളി എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ അച്ഛനായി ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലൂടെ അദ്ദേഹം സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായി മാറി.

നിക്കോൺ ഇന്ത്യ മെന്റർ ആയിരുന്നു അദ്ദേഹം. പിക്‌സൽ വില്ലേജ് എന്ന യൂട്യൂബ് ചാനലിന്റെ സ്ഥാപകൻ കൂടിയായ രാധാകൃഷ്ണൻ ചക്യാട്ടിന് 2023ൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എകെപിഎ) ഫോട്ടോഗ്രാഫി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള രാധാകൃഷ്ണൻ, പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്ന രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE