മുംബൈ: കാന്ട്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. കുഴഞ്ഞു വീണതിനെ തുടര്ന്ന് കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ ഭർത്താവും നടനുമായ പരാഗ് ത്യാഗി അവരെ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുലർച്ചെ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.2002-ൽ കാന്ട്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ 'മുജ്സെ ഷാദി കരോഗി'യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു.