നിലമ്പൂർ: പി.വി. അൻവർ എം.എൽ.എയെ പിന്തുണച്ച് സി.പി.എം സഹയാത്രികയും നടിയുമായ നിലമ്പൂർ ആയിഷ. ഐഷാത്ത എന്ന സഖാവ് നിലമ്പൂർ ആയിഷ..മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി..…എന്ന തലക്കെട്ടിൽ അൻവർ തന്റെ ഫേസ്ബുക് പേജിൽ സന്ദർശനത്തിന്റെ വിഡിയോ പങ്കിട്ടു.
പുതിയ വെളിപ്പെടുത്തലുകളുമായി രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അൻവറിന്റെ അടുത്ത നീക്കം എന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഒരു പരിപാടിക്ക് പോകുന്ന വഴിയാണ് അവർ തന്നെ കാണാൻ വന്നതെന്ന് അൻവർ വിഡിയോയിൽ പറയുന്നു. അൻവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് 100 ശതമാനം പിന്തുണയുണ്ടെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു.