മാനിട്ടോബ: കാനഡയിലെ മാനിട്ടോബയില്‍ വിമാനപകടത്തില്‍ മലയാളി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചതെന്ന് ടൊറൊന്റൊയിലെ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. മാനിട്ടോബയില്‍ ഫ്‌ളൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീഹരി. ചൊവ്വാഴ്ച വിമാനം പറത്തൽ പരിശീലനത്തിനിടെ മറ്റൊരു പരിശീലന വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ശ്രീഹരി മരിച്ചത്.
അപകടത്തില്‍ രണ്ടാമത്തെ വിമാനത്തിലണ്ടായിരുന്ന കനേഡിയന്‍ പൗരയായ സാവന്ന മേയ് റോയ്‌സ് എന്ന 20 കാരിയും മരിച്ചിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു.