കൊല്ലം: ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്‌സ് എച്ച്.എസിലെ വിദ്യാർത്ഥി മിഥുന് വിട നൽകി നാട്. മിഥുന് അന്തിമോപചാരം നൽകാൻ അധ്യാപകരും കൂട്ടുകാരും നാട്ടുകാരും അടക്കം ആയിരങ്ങൾ വിളന്തറ മനുഭവനിൽ എത്തിയിരുന്നു.
മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. അമ്മയും അച്ഛനും അനുജൻ സുജിനും അന്ത്യചുംബനം നൽകി. വൈകിട്ട് നാലരയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. കുഞ്ഞനുജൻ സുജിനാണ് ചിതയ്ക്ക് തീകൊളുത്തിയത്.