തിരുവനന്തപുരം: അര്ജന്റീന ഫുട്ബോള് ടീം കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച് മന്ത്രി വി. അബ്ദുറഹ്മാന്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകള്ക്കുകൂടി വിരാമമായി.
ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് - കായികമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം മെസ്സിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.