BREAKING NEWS
dateTUE 24 JUN, 2025, 4:51 AM IST
dateTUE 24 JUN, 2025, 4:51 AM IST
back
Homepolitics
politics
SREELAKSHMI
Mon Jun 23, 2025 10:23 AM IST
ആര്യാടന്‍ ഷൗക്കത്ത് മുന്നിൽ തന്നെ;അൻവർ ഇഫക്ട്‌ നിർണായകം
NewsImage

നിലമ്പൂര്‍: വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്ത് യുഡിഎഫ്. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയതുമുതല്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഒരുഘട്ടത്തിലും ലീഡ് കൈവിടാതെ മുന്നേറുന്നു. അതേസമയം യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് വഴിക്കടവില്‍ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്‌. സ്വതന്ത്ര സ്ഥാനാര്‍ഥി അന്‍വറും ആദ്യ റൗണ്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വഴിക്കടവ് പഞ്ചായത്തില്‍ ഏകദേശം മൂവായിരം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1449 വോട്ടുകളുടെ ലീഡാണ് ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് നേടിയത്. ആദ്യ റൗണ്ട് കഴിയുമ്പോള്‍ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ട് കഴിയുമ്പോള്‍ അത് 1239 ആയി ഉയര്‍ന്നു. രണ്ടാം റൗണ്ടില്‍ മാത്രം ഷൗക്കത്തിന്റെ ലീഡ് 820 ആണ്. മൂന്നാം റൗണ്ടില്‍ 230 വോട്ടുകളുടെ ലീഡും നേടിയതോടെ 1449 വോട്ടുകളുടെ ലീഡില്‍ യുഡിഎഫെത്തി.ഇരുമുന്നണികളെയും ഞെട്ടിച്ച് പി.വി. അന്‍വറും വോട്ടുകള്‍ സമാഹരിച്ചു. മൂന്ന് റൗണ്ടുകള്‍ കഴിയുമ്പോള്‍ 4119 വോട്ടുകളാണ് അന്‍വര്‍ നേടിയത്. ഇനി മൂത്തേടം പഞ്ചായത്താണ് എണ്ണാനുള്ളത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE