BREAKING NEWS
dateSUN 1 JUN, 2025, 6:54 PM IST
dateSUN 1 JUN, 2025, 6:54 PM IST
back
Homepolitics
politics
SREELAKSHMI
Fri May 30, 2025 10:48 AM IST
നേതാക്കൾ ആവശ്യപ്പെട്ടതിനാൽ ഒരു പകൽ കൂടി കാത്തിരിക്കുന്നുവെന്ന് പി. വി അൻവർ
NewsImage

നിലമ്പൂർ: ചില യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടതിനാൽ ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് നിലമ്പൂർ മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവർ. ചില സുപ്രധാനമായ കാര്യങ്ങൾ പ്രഖ്യാപിക്കാനുണ്ടെന്ന് പറഞ്ഞ് വാർത്താ സമ്മേളനം വിളിച്ച അൻവർ ഇക്കാര്യം മാത്രം പറഞ്ഞ് വാർത്താ സമ്മേളനം നിർത്തുകയും ചെയ്തു.

കോൺഗ്രസിന്‍റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമെല്ലാം ഒരു പകൽകൂടി നിങ്ങൾ കാത്തിരിക്കണമെന്നും ഇപ്പോൾ പ്രഖ്യാപനം നടത്തരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന്‍റെ അടിസ്ഥാനത്തിൽ ഒരു പകൽകൂടി കാത്തിരിക്കുന്നു. മാന്യമായ പരിഹാരം പ്രതിക്ഷിക്കുന്നുണ്ട് -അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE