BREAKING NEWS
dateSUN 15 JUN, 2025, 4:37 PM IST
dateSUN 15 JUN, 2025, 4:37 PM IST
back
Homesections
sections
SREELAKSHMI
Fri Jun 28, 2024 01:21 PM IST
'ടി പി ചന്ദ്രശേഖരൻ വധത്തിൽ കുഞ്ഞനന്തൻ നിരപരാധി'; ശിക്ഷയ്ക്കും പിഴയ്ക്കും എതിരെ ഭാര്യ സുപ്രീം കോടതിയിൽ
NewsImage

ന്യൂഡൽഹി: ടി.പി.വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ശാന്ത ആവശ്യപ്പെട്ടിരിക്കുന്നത്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 13 ആം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്‌ വിചാരണ കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷയും, ഒരു ലക്ഷം രൂപ പിഴയുമാണ്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിക്ക് എതിരായ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ആയിരുന്നു.2020 ൽ ആണ് പി കെ കുഞ്ഞനന്തൻ മരിച്ചത്. തുടർന്ന് കേസിൽ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയെ കേരള ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE