BREAKING NEWS
dateSAT 26 JUL, 2025, 1:01 PM IST
dateSAT 26 JUL, 2025, 1:01 PM IST
back
Homepolitics
politics
SREELAKSHMI
Fri Jul 25, 2025 01:42 PM IST
ഉലകനായകൻ ഇനി രാജ്യസഭാ എം.പി;കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തു
NewsImage

കാത്തിരിപ്പിനൊടുവിൽ തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ (70) ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു സത്യപ്രതിജ്ഞ.ഓസ്കർ അക്കാദമിയിൽ അംഗമാകാൻ കമൽഹാസനും ആയുഷ്മാൻ ഖുറാനയും

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണിൽ ഒഴിവുവരുന്ന സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂൺ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ നാമനിർദേശ പത്രിക നൽകിയത്. എതിരില്ലാതെ കമൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമ

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു ഇന്ന് രാവിലെ കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE