തിരുവനന്തപുരം: ബലിപെരുന്നാൾ അവധി മറ്റന്നാൾ മാത്രം. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടത്. രണ്ട് ദിവസവും അവധി വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ബക്രീദിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ജൂൺ 7നാവും വലിയപെരുന്നാളെന്നാണ് മതപണ്ഡിതർ അറിയിച്ചിരുന്നത്.