BREAKING NEWS
dateTUE 17 JUN, 2025, 9:47 AM IST
dateTUE 17 JUN, 2025, 9:47 AM IST
back
Homeregional
regional
SREELAKSHMI
Fri Apr 25, 2025 08:18 AM IST
കാശ്മീരില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്
NewsImage

കൊച്ചി: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും.ഇടപ്പള്ളി സ്വദേശിയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്‍. രാവിലെ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം നടത്തും. വെള്ളിയാഴ്ച രാവിലെ 7.30ന് പൊതുദര്‍ശനം ആരംഭിച്ചു.

രാവിലെ ഒമ്പതര മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. ഉച്ചയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. ഭാര്യക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രാമചന്ദ്രന്‍ കാശ്മീരിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. ദുബായില്‍ നിന്ന് മകള്‍ ആരതി എത്തിയതിന് പിന്നാലെയായിരുന്നു കാശ്മീര്‍ യാത്ര.മകള്‍ ആരതിയുടെ കണ്‍മുന്നില്‍ വെച്ചാണ് എന്‍ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചെറിയ മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരര്‍ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE