വിലങ്ങാട്: ഉരുൾപൊട്ടി ഒലിച്ചുപോയ വിലങ്ങാട് മഞ്ഞച്ചീളിയിൽ താത്ക്കാലിക പാലം നിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങി. ഉരുൾപൊട്ടി ഒലിച്ച ഭാഗത്തെ കല്ലുകൾ നീക്കി പൈപ്പുകൾ സ്ഥാപിച്ചാണ് വെള്ളം ഒഴുക്കിവിടാൻ സൗകര്യമൊരുക്കുന്നത്. പഞ്ചായത്ത് സർവ്വകക്ഷി നേതൃത്വത്തിൽ സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ ജോലി പുരോഗമിക്കുന്നത്.
കഴിഞ്ഞ വർഷം മരത്തടികൾ ഉപയോഗിച്ച് പാലം നിർമ്മിച്ചിരുന്നു. വേനൽകാലത്ത് വെള്ളം വിറ്റിയതോടെ റോഡ് ഭാഗീകമായി മണ്ണ് നീക്കി ഗതാഗത സൗകരവും ഒരുക്കിയിരുന്നു. മഴക്കാലത്ത് ഇവിടെ വെളളം ശക്തമായി ഒഴുകുന്ന സ്ഥലമാണ്. മഴയ്ക്ക് മുൻപ് താത്കാലിക പാലം നിർമ്മാണം പൂർത്തിയാകും.