തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി വന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അച്ഛന്റെ ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് എത്തുകയാണ് എന്നും അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവര്‍ക്കൊപ്പം തങ്ങളും വലിയ വിശ്വാസത്തിലാണെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
അരുണ്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപ്പെട്ടുവരികയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് എത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതല്‍ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.