
എടപ്പാള്‍: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) എടപ്പാളിലെ സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ശേഖറിനെ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ഗാലറിയിലാണ് തൂങ്ങിമരിച്ചത്. എടപ്പാള്‍ നീലിയാട്ട് താമസിച്ച് വരികയായിരുന്നു. ചങ്ങരംകുളം എസ്.ഐ സുധീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.