BREAKING NEWS
dateSUN 22 JUN, 2025, 9:56 AM IST
dateSUN 22 JUN, 2025, 9:56 AM IST
back
Homeregional
regional
SREELAKSHMI
Fri Nov 01, 2024 05:54 PM IST
2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍.എസ്. മാധവന്
NewsImage

തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.

എസ്.കെ. വസന്തന്‍ ചെയര്‍മാനും ഡോ. ടി.കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സി.പി. അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സെക്രട്ടേറിയേറ്റ് പി.ആര്‍. ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിതയാഥാര്‍ഥ്യങ്ങളെ സര്‍ഗാത്മകതയുടെ രസതന്ത്രപ്രവര്‍ത്തനത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ്എന്‍.എസ്. മാധവനെന്ന് മന്ത്രി പറഞ്ഞു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE