
നാദാപുരം :തൂണേരിയിൽ ഒൻപതു വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പനിയും വയറിളക്കവും ബാധിച്ച കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
രോഗം ഭേദമായി വീട്ടിലെത്തിയതിനു പിന്നാലെയാണ് പരിശോധനാ ഫലം വന്നത്. 9 വയസ്സുകാരന്റെ അഞ്ചു വയസ്സുള്ള സഹോദരിക്കും സമാനമായ രോഗലക്ഷണങ്ങളുണ്ട്. ഈ കുട്ടിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.