BREAKING NEWS
dateSUN 15 JUN, 2025, 4:41 PM IST
dateSUN 15 JUN, 2025, 4:41 PM IST
back
Hometech
tech
SREELAKSHMI
Sat Nov 02, 2024 08:58 AM IST
തലശ്ശേരിയിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് അപകടം;മാതാവിന് ദാരുണാന്ത്യം
NewsImage

തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു. മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപം നടന്ന അപകടത്തിൽ ധർമടം മീത്തലെപീടിക പുളിക്കൂലിൽ ചന്ദ്രങ്കണ്ടി ഹൗസിൽ പാലത്തിൽ റുഖിയ(63)യാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് റുഖിയയും മകൾ ആരിഫയും സഞ്ചരിച്ച സ്കൂട്ടറാണ്‌ ഇടിച്ചത്‌. തലശ്ശേരിയിൽനിന്ന് അഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ റുഖിയയെ പള്ളൂർ ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആരിഫയ്ക്കും പരിക്കേറ്റു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: ചന്ദ്രങ്കണ്ടി അസ്സു. മറ്റുമക്കൾ: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന. മരുമക്കൾ: സിറാജ്‌ (എടക്കാട്), സീനത്ത് (ആറ്റടപ്പ), സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീൻ (എടക്കാട്), ഇല്യാസ് (പെരിങ്ങാടി). കബറടക്കം ശനിയാഴ്ച ധർമടം ജുമാമസ്ജിദ് കബർസ്താനിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE