വടകര: ബൽഗാമിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വില്യാപ്പള്ളി കോച്ചിയാമ്പള്ളി വണ്ണത്താoകണ്ടി ശശിയുടെ മകൻ അലൻ കൃഷ്ണ (20) നെയാണ് കാണാതായത്. ബൽഗാം ബി.ഐ.എം. എസ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ 24 ന് രാവിലെ മുതലാണ് കാണാനില്ലെന്നാണ് പരാതി. ഹോസ്റ്റലിൽ എത്തിയതായി പറയുന്നു. പോലിസും ബന്ധുക്കളും സഹപാഠികളും അന്വേഷണം ആരംഭിച്ചു. ഫോൺ എടുക്കാത്തതിനാൽ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ല. സി.ടി.വി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു വരുകയാണ്.