തിരുവനന്തപുരം : മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ സ്പെയിൻ യാത്രയ്ക്ക് ചെലവായത് ലക്ഷങ്ങളെന്ന് കണക്ക്.ഏകദേശം 13 ലക്ഷം രൂപയാണ് ഇതിനായി സർക്കാരിന് ചെലവായതെന്ന് വിവരാവകാശരേഖയിൽ പറയുന്നു.2024 സെപ്തംബറിലായിരുന്നു മന്ത്രിയുടെ യാത്ര.
മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്‌പെയിൻ സന്ദർശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപപോലും ചെലവായില്ലെന്ന മന്ത്രിയുടെ വാദവും പൊളിയുകയാണ്.മെസി ഈ വർഷം കേരളത്തിലേക്ക് വരില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി സ്ഥിരീകരിച്ചിരുന്നു.ഈ ഒക്ടോബറിൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം.