BREAKING NEWS
dateSUN 15 JUN, 2025, 3:48 PM IST
dateSUN 15 JUN, 2025, 3:48 PM IST
back
Homegulf
gulf
SREELAKSHMI
Sat Feb 22, 2025 01:01 PM IST
ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ ;കഴുത്തിൽ മുറിവും ശരീരത്തിൽ നീലനിറവും
NewsImage

തിരുവനന്തപുരം: നരുവാമൂട്ടിൽ പതിനാലുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അലോഹനാഥാണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാ​ഗത്ത് മുറിവും ശരീരത്തിൽ നീലനിറവുമുണ്ടായിരുന്നുവെന്നാണ് വിവരം.

ഉടനെ അമ്മയും സഹോദരിയും അയൽക്കാരെ വിവരമറിയിക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, മരണം സംഭവിച്ചിരുന്നു. തുടർന്ന് ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കഴുത്തിലെ മുറിവ് എങ്ങനെയുണ്ടായിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.മുറിക്കുള്ളിൽ ഇലക്ട്രിക്കൽ വയറുകൾ പൊട്ടികിടക്കുന്നുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുട്ടി കറണ്ടിൽ കളിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE