BREAKING NEWS
dateMON 26 MAY, 2025, 12:09 AM IST
dateMON 26 MAY, 2025, 12:09 AM IST
back
Homeregional
regional
SREELAKSHMI
Fri May 23, 2025 12:01 PM IST
നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതി വൈകൃതത്തിന്‌ അടിമ; കാണുന്നത്‌ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ
NewsImage

പുത്തൻകുരിശ്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ലൈംഗികവൈകൃതത്തിന് അടിമയെന്ന്‌ പൊലീസ്‌. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ്‌ ഇക്കാര്യം വ്യക്തമായത്‌. കുട്ടികളുടെ അശ്ലീല വീഡിയോകളുള്ള വെബ്‌സൈറ്റുകളാണ്‌ ഏറെയും സന്ദർശിച്ചിരുന്നത്‌. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെയുള്ള ആന്തരികക്ഷതങ്ങൾ ഇയാളുടെ രതിവൈകൃതത്തിന്റെ പ്രതിഫലനമാണെന്നാണ്‌ നിഗമനം.

പ്രതിക്ക്‌ നാട്ടിൽ പൊതുവെ ആരോടും വലിയ ബന്ധമില്ല. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണെങ്കിലും സ്ഥിരമായി പോകുന്ന ശീലമില്ല. ഇയാളുടെ രണ്ട് സഹോദരന്മാർ നാട്ടിൽ എല്ലാവരുമായും അടുപ്പം പുലർത്തിയിരുന്നു. എന്നാൽ, ഇവരുടേതിന്‌ നേർവിപരീത സ്വഭാവമാണ്‌ ഇയാളുടേത്‌. വീട്ടിൽ മുറിക്കുള്ളിൽ ഭൂരിഭാഗം സമയവും കഴിച്ചുകൂട്ടിയിരുന്ന പ്രതി, കുട്ടിയുമായി നല്ല അടുപ്പത്തിലുമായിരുന്നു. കുട്ടിയുടെ ദൈനംദിനകാര്യങ്ങളിലടക്കം രക്ഷാകർത്താക്കളേക്കാൾ താൽപ്പര്യത്തോടെ പെരുമാറി.

കുട്ടി കൊല്ലപ്പെട്ടന്നറിഞ്ഞതുമുതൽ സങ്കടത്തിന്റെ മുഖംമൂടിയണിഞ്ഞായിരുന്നു പ്രതിയുടെ പെരുമാറ്റം. സംസ്‌കാരദിവസം സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചാണ്‌ ഇയാളെ കുട്ടിയുടെ മൃതദേഹത്തിനരികിൽ എത്തിച്ചത്‌. സംസ്‌കരിക്കാൻ എടുക്കുംവരെ ഇയാൾ കരഞ്ഞു. 

പോസ്‌റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക്‌ സർജൻ ലിസ ജോൺ, കുട്ടി പീഡനത്തിനിരയായ വിവരം പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ എറണാകുളം റൂറൽ എസ്‌പി എം ഹേമലതയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ നീക്കം ആരംഭിച്ചു. കുട്ടിയുമായി കൂടുതൽ അടുപ്പംപുലർത്തിയിരുന്നവരുടെ ലിസ്‌റ്റ്‌ തയ്യാറാക്കി. ഇവരെ ചോദ്യം ചെയ്‌തു. മൃതദേഹം സംസ്കരിച്ച ദിവസം രാത്രിതന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യംചെയ്തുതുടങ്ങി. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. പ്രതിയിലേക്ക്‌ സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു.ബുധനാഴ്ച മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. മൂന്നു മണിക്കൂർ ഇത്‌ നീണ്ടു. കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞുമാറി അഭിനയം തുടർന്നു. ഇടയ്‌ക്കിടെ വിങ്ങിപ്പൊട്ടി. കൊല്ലപ്പെട്ട ദിവസം പുലർച്ചെ കുട്ടി പീഡനത്തിനരയായെന്ന്‌ പൊലീസിന്‌ അറിയാമായിരുന്നു. തലേദിവസം രാത്രി പ്രതിക്കൊപ്പമാണ്‌ കുട്ടി ഉറങ്ങിയത്‌. പ്രതിയുടെ അമ്മ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌.

കുട്ടിയുടെ അച്ഛനും പ്രതിയുടെ മറ്റൊരു സഹോദരനും അവരുടെ അച്ഛൻ കോലഞ്ചേരിയിലെ ആശുപത്രിയിലെ ഐസിയുവിലായതിനാൽ അവിടെയായിരുന്നു. ഈ വിവരങ്ങളും വീട്ടിൽനിന്നും ശേഖരിച്ച തെളിവുകളും മൊബൈൽ ഫോൺ വീഡിയോകളും നിരത്തി ചോദ്യം ചെയ്‌തതോടെ പ്രതി അടിപതറി. ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE