തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടു. തമിഴ്നാട് അതിർത്തിയിൽ താമസിച്ചിരുന്ന മേരിയാണ് (67) മരിച്ചത്. മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
ഷോളയാർ ഡാമിന്റെ ഇടതുക്കര ഭാഗത്താണ് മേരിയുടെ വീട്. മേരിയും മകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കാട്ടാന ഇവരുടെ വീട് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പേടിച്ചോടിയ മേരിയെ കാട്ടാന പിന്തുടർന്ന് കൊല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.