കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന കുരട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അച്ഛന്‍റെ അടുത്ത ബന്ധു അറസ്റ്റിൽ. കുട്ടിയെ വീട്ടിനുള്ളിൽവെച്ച് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും.
കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനവിവരം വ്യക്തമായത്. തുടർന്നാണ് ചെങ്ങമനാട് പൊലീസ് ഇന്നലെ വൈകീട്ട് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതും കേസ് അന്വേഷിക്കുന്ന പുത്തന്‍കുരിശ് പൊലീസ് പിതാവിന്‍റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തതും.കുട്ടി താമസിച്ച വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തിൽ പാടുകൾ കണ്ടത് ഡോക്ടർമാരിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം സ്ഥിരീകരിച്ചത്. വീട്ടിനകത്തുവെച്ച് പീഡനത്തിനിരയാക്കിയതായി ബന്ധു സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം.