BREAKING NEWS
dateWED 30 APR, 2025, 3:44 PM IST
dateWED 30 APR, 2025, 3:44 PM IST
back
HomeSections
Sections
Aswani Neenu
Sun Mar 24, 2024 07:51 PM IST
കറക്കുന്നതിനിടെ നാല് പശുക്കൾ ഷോക്കേറ്റ് ചത്തു; ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു
NewsImage

തൃശ്ശൂർ: ചേർപ്പിൽ ഷോക്കേറ്റ് നാല് പശുക്കൾ ചത്തു. പശുക്കളെ കറക്കുന്നതിനിടെയാണ് അഞ്ച് പശുക്കളിൽ നാലെണ്ണം ഷോക്കേറ്റ് ചത്തത്. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിൻ്റെ പശുക്കളാണ് ചത്തത്. അതേസമയം, പശുവിനെ കറക്കുകയായിരുന്ന തോമസ് അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പിന്നിലുള്ള തൊഴുത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കൾ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാൽപാത്രം തോമസിൻ്റെ കയ്യിൽ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെന്ന് തോമസ് പറഞ്ഞു. ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായെങ്കിലും തൊഴുത്തിൻ്റെ ഒരറ്റത്ത് നിന്ന് കവാടം വരെ ചുമരിനോട് ചേർന്ന് നടന്ന് തോമസ് പുറത്ത് എത്തി.

ഇരുമ്പ് ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള തൊഴുത്തിൽ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേൽക്കൂരയിൽ സ്ഥാപിച്ച ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറൻ്റ് ഇവിടേക്ക് പ്രവഹിച്ചുവെന്ന് സംശയിക്കുന്നു. ആറു മാസം മുമ്പ് ഒരു പശു തൊഴുത്തിൽ സമാന രീതിയിൽ ചത്തിരുന്നു.

ചേർപ്പ് മൃഗാശുപത്രിയിലെ ഡോ.സി.എ.പ്രദീപ് പരിശോധന നടത്തി. സി.സി.മുകുന്ദൻ എം.എൽ.എ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ.രാധാകൃഷ്ണൻ,പഞ്ചായത്ത് പ്രസിഡൻ്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവരും സ്ഥലത്തെത്തി. തോമസിൻ്റെ ഏക വരുമാനമാർഗ്ഗമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE