BREAKING NEWS
dateWED 30 APR, 2025, 4:03 PM IST
dateWED 30 APR, 2025, 4:03 PM IST
back
Homeregional
regional
Aswani Neenu
Wed Jan 24, 2024 10:45 AM IST
സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി രാത്രിയുടെ മറവിൽ കടത്തി; 4 അധ്യാപകർക്ക് സസ്പെൻഷൻ
NewsImage

മലപ്പുറം∙ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നിവർക്കാണ് സസ്‌പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടേതാണ് നടപടി.

മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്നാണ് രാത്രിയുടെ മറവിൽ വിദ്യർഥികൾക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയത്. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചാത്തംഗമാണ് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും ദൃശ്യങ്ങൾ സഹിതം വിവരമറിയിച്ചത്.

ഇതിനു പിന്നാലെ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യ കമ്മിഷനും അന്വേഷണം ആരംഭിച്ചിരുന്നു. ഇതുകൂടാതെ മറ്റു നടപടികളുമുണ്ടായേക്കും. അരികടത്ത് വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE