BREAKING NEWS
dateSUN 27 JUL, 2025, 9:53 AM IST
dateSUN 27 JUL, 2025, 9:53 AM IST
back
Homeregional
regional
SREELAKSHMI
Fri Jul 25, 2025 08:43 PM IST
വിവാഹസ്വപ്നങ്ങളുമായി യാത്ര ചെയ്ത പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത;ഗോവിന്ദച്ചാമി പ്രതിയായ കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെ
NewsImage

കണ്ണൂർ: 2011 ഫെബ്രുവരിയിൽ ഏവരെയും സങ്കടത്തിലാഴ്ത്തിയ കു​റ്റവാളിയായ ഗോവിന്ദച്ചാമിയാണ് ഇന്ന് ജയിൽ ചാടിയത്.സാഹസികമായി രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം തന്നെ പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്.
2011 ഫെബ്രുവരി ഒന്നിനാണ് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ഷൊറണൂര്‍ സ്വദേശിയായ 23 വയസ്സുകാരി പെണ്‍കുട്ടിയെ മാരകമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബലാത്സംഗത്തിനും ഇരയായിരുന്നു.എറണാകുളം-ഷൊറണൂര്‍ പാസഞ്ചറില്‍ യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിയായിരുന്നു അത്. അത്യാസന്ന നിലയില്‍ കണ്ടെത്തിയ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,നാല് ദിവസം അനസ്‌തേഷ്യ വിഭാഗം ഐസിയുവില്‍ മരണത്തോട് മല്ലിട്ട് കഴിഞ്ഞെങ്കിലും ആറാം തീയതി ജീവന്‍ വെടിഞ്ഞു. ഫെബ്രുവരി 2ന് വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു മണിക്കൂറുകള്‍ക്ക് മുന്‍പ് ആ സംഭവം.

പെൺകുട്ടിയുടെ ബാഗ് പിടിച്ചെടുക്കാൻ ഗോവിന്ദച്ചാമി ശ്രമിച്ചിരുന്നു. ഇതോടെ യുവതി കംപാർട്‌മെന്റിലൂടെ രക്ഷപ്പെടുന്നതിനായി ഓടി.വാതിലിന്റെ സമീപത്തെത്തിയ യുവതിയെ ഇയാൾ തൊഴിച്ച് പുറത്തേക്ക് തളളിയിടുകയായിരുന്നു.തൊട്ടുപിന്നാലെ ഗോവിന്ദച്ചാമിയും ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു.ട്രാക്കിൽ തലയിടിച്ച് പരിക്കേ​റ്റ യുവതിയെ ഇയാൾ വലിച്ചിഴച്ച് പാളങ്ങളുടെ സമീപത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പ്രതിരോധിക്കാൻ ശ്രമിച്ചതോടെ ഗോവിന്ദച്ചാമി കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചു. ഒടുവിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന 70 രൂപയും മൊബൈൽഫോണും സ്വന്തമാക്കിയാണ് ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടത്.

തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ഫെബ്രുവരി ആറിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തൃശൂർ ഫാസ്​റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE