തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുളളറ്റിൻ. പട്ടം എസ് യു ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വി എസിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറത്തിറക്കിയ ബുളളറ്റിനിലാണുളളത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന അദ്ദേഹത്തെ ഡയാലിസിസ് ചികിത്സയ്ക്കും വിധേയമാക്കുന്നുണ്ടെന്നാണ് വിവരം.
ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ 23നാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം