കൊച്ചി: ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കൊച്ചി കുമ്പളങ്ങിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സേക്രട്ട് ഹാർട്ട് പള്ളിക്ക് സമീപത്താണ് പറമ്പ്. സമീപത്ത് പള്ളിയുടെ സെമിത്തേരിയും ഉണ്ട്.കണ്ണമാലി സ്വദേശി ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള പറമ്പാണിത്.
ഇവിടം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തലയോട്ടി ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.