കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്‌ചയൊന്നും ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ച് കാര്യമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായോ എന്ന ചോദ്യത്തിന്
മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളുകളിൽ ഒന്നും പഠിക്കുന്നില്ലല്ലോ' - ശിവൻകുട്ടി പറഞ്ഞു.