നാദാപുരം: ഭർതൃമതിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ നാദാപുരം പോലീസ് കേസെടുത്തു. താമരശ്ശേരി സബ് ഡിവിഷന് കീഴിൽ കോടഞ്ചേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഭർതൃമതിയായ യുവതി സുരേഷിനെതിരെ പരാതി നൽകിയത്. യുവതിയുടെ വാട്സാപ്പിലും ഇൻസ്റ്റ് ഗ്രാമിലും തുടർച്ചയായി അശ്ലീല സന്ദേശം അയച്ച് പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി.