BREAKING NEWS
dateMON 30 JUN, 2025, 5:24 PM IST
dateMON 30 JUN, 2025, 5:24 PM IST
back
Homeregional
regional
SREELAKSHMI
Sat Jun 28, 2025 08:00 AM IST
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
NewsImage

പാലക്കാട്: ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ മരണത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂൾ അധികൃതരിൽ നിന്ന് വിശദമായ റിപ്പോർട്ടും തേടിയിട്ടുണ്ട്.

തച്ചനാട്ടുകര ചോളോടുള്ള ആശിർനന്ദയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ സന്ദർശിച്ചു. കുട്ടികൾക്ക് അനുകൂലമായ സാഹചര്യം സ്‌കൂളിൽ വളർത്തിയെടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കുട്ടികൾക്ക് ആഘാതമില്ലാത്ത രീതിയിൽ വേണം സ്‌കൂളിന്റെ തുടർപ്രവർത്തനമെന്നും കമ്മീഷൻ നിർദേശിച്ചു. തിങ്കളാഴ്‌ച കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ ആവശ്യമായ ക്ലാസും കൗൺസിലിംഗും നൽകണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ടും ബാലാവകാശ കമ്മീഷൻ തേടിയിട്ടുണ്ട്.ക്ളാസ് ടെസ്റ്റിൽ ഒന്നര മാർക്ക് കുറഞ്ഞതിന് മാനസികപീഡനം നേരിട്ടതിനെ തുടർന്നാണ് ആശിർനന്ദ ആത്മഹത്യ ചെയ്‌തത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE