BREAKING NEWS
dateTHU 4 JUN, 2026, 3:56 PM IST
dateTHU 4 JUN, 2026, 3:56 PM IST
back
Homesports
sports
Aswani Neenu
Fri Feb 02, 2024 01:00 PM IST
സ്കൂളിൽ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; പോലീസ് കേസ്
NewsImage

റാന്നി: സ്‌കൂളില്‍ കളിക്കുന്നതിനെ വീണ് കൈയ്ക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥി മരിച്ചു. അയിരൂര്‍ പ്ലാങ്കമണ്‍ തേക്കുങ്കല്‍ മൈലാടുംപാറ വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ വി. വര്‍ഗീസ് (6) ആണ് മരിച്ചത്. പ്ലാങ്കമണ്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആരോണ്‍. വ്യാഴാഴ്ച വൈകിട്ടാണ് ആരോണിനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ ആരോണിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു.

ഇതിനെ തുടര്‍ന്ന് രാത്രി 10 മണിയോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പറ്റിയ ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. റാന്നി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE