BREAKING NEWS
dateSUN 15 JUN, 2025, 4:44 PM IST
dateSUN 15 JUN, 2025, 4:44 PM IST
back
Homeentertainment
entertainment
SREELAKSHMI
Sat Apr 12, 2025 10:21 AM IST
പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
NewsImage

കരുമാല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയില്‍പറമ്പുവീട്ടില്‍ മുഹമ്മദ് യാസിനി (18) നെയാണ് ആലങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ഗര്‍ഭിണിയാക്കിയത്.

സ്‌കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കേസ് കൈമാറിയതിനേത്തുടര്‍ന്നാണ് ആലങ്ങാട് പോലീസ് അന്വേഷണം നടത്തി വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ്‌ചെയ്തത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE