വടകര: വടകരയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വി എം പെർമിറ്റ് ഫെരിഫിക്കേഷൻ മാർച്ച് 19ന് ആരംഭിക്കും. ആർടിഒ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷാ കോ-ഓർഡിനേഷൻ കമ്മിറ്റിയുമായി നടന്ന ചർച്ചയിലാണ് തീരുമാനം. സിദ്ധാശ്രമത്തിന് സമീപത്ത് വച്ചാണ് പരിശോധന നടക്കുക. ഓരോ ദിവസവും 100 ഓട്ടോറിക്ഷകളുടെ പരിശോധനയാണ് നടക്കുക.
ഡ്രൈവർമാർ നിലവിലുള്ള പെർമിറ്റ് പേപ്പർ, പുക പരിശോധനാ സർട്ടിഫിക്കറ്റ്, ഇൻഷൂറൻസ് പേപ്പർ, ഡ്രൈവിങ്ങ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളുമായി പരിശോധനക്ക് എത്തണം. പരിശോധന പൂർത്തിയാകുന്ന മുറക്ക് ഓട്ടോ റിക്ഷകൾക്ക് ആർടിഒ ചെക്ക്ഡ് സ്ളിപ്പ് നൽകും. ആർടിഒ ഉദ്യോഗസ്ഥർക്ക് പുറമേ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് കണ്ണോത്ത്, കൺവീനർ വേണു കക്കട്ടിൽ, എം പ്രദീപ്, ഷാജി ചോറോട്, മജീദ് അറക്കിലാട്, അജിനാസ് പാലയാട്ട് നട, ഗണേശൻ, ലിജു, പ്രകാശൻ മയ്യന്നൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.