BREAKING NEWS
dateSUN 15 JUN, 2025, 3:40 PM IST
dateSUN 15 JUN, 2025, 3:40 PM IST
back
HomePolitics
Politics
Aswani Neenu
Sat Sep 21, 2024 01:23 PM IST
കാട്ടിലപീടികയില്‍ സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി യാത്രക്കാർക്ക് പരിക്ക്
NewsImage

കൊയിലാണ്ടി: കാട്ടിലപീടികയില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാവിലെ 10.50 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ക്ക് കാര്യമായ പരിക്കില്ല. 

ബെംഗളൂരുവില്‍നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന 'എവണ്‍' ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം. ബസ് ഇടിച്ചുകയറിയ കടയിലെ തൊഴിലാളികള്‍ അത്ഭുതകരമായാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.  

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE