BREAKING NEWS
dateSUN 15 JUN, 2025, 4:25 PM IST
dateSUN 15 JUN, 2025, 4:25 PM IST
back
Homepolitics
politics
Aswani Neenu
Mon Apr 22, 2024 10:18 AM IST
ഷാഫി പറമ്പിലിനെതിരെ സാദിഖലി തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
NewsImage

വടകര: യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ പൊലീസ് കേസെടുത്തു. യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്മാൻ നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്.

മതസ്പർദ്ധ വളർത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ സാദിഖലി തങ്ങൾ തള്ളിപ്പറയുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം പോസ്റ്റർ തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE