
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പന്തലായനി നാനോത്ത് മീത്തൽ സുനിലിന്റെ മകൻ എൻ.അജയ് (22) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പന്തലായനി കാട്ടുവയൽ താഴത്ത് കെ.ടി.ആദർശ് (25) പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്.
ഇരുവരും കൊയിലാണ്ടി ബപ്പങ്ങാട് അണ്ടർ പാസേജ് വഴി ടൗണിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച അജയ് താമരശ്ശേരി ഇൻഡസ് മോട്ടോഴ്സിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: നിഷ. സഹോദരി: അർഷ