BREAKING NEWS
dateWED 5 AUG, 2026, 7:57 PM IST
dateWED 5 AUG, 2026, 7:57 PM IST
back
Homeregional
regional
SREELAKSHMI
Wed Aug 05, 2026 03:01 PM IST
14 കാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ മെർലിൻ അറസ്റ്റിൽ
NewsImage

കാസർകോട്: പോക്‌സോ കേസിൽ പ്രതിയായ സ്‌നേഹ മെർലിൻ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ. കാസർകോട് 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മയ്യിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്.സ്‌നേഹയ്‌ക്കെതിരെ നേരത്തെ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്. നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.14കാരിയെ 25കാരിയായ സ്‌നേഹ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 14കാരിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ. 

ഒരു വർഷത്തോളം സ്‌നേഹ കുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്. സ്‌നേഹയും ലഹരിവിൽപനക്കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെടുന്നത്. ഷെൽട്ടർ ഹോമിലേക്ക് പെൺകുട്ടിയെ മാറ്റിയ ശേഷമാണ് ക്രൂരത വെളിപ്പെടുത്തിയത്. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് ജയിലിലാണ്.സ്‌നേഹക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE