BREAKING NEWS
dateSUN 15 JUN, 2025, 3:30 PM IST
dateSUN 15 JUN, 2025, 3:30 PM IST
back
Homehealth
health
SREELAKSHMI
Sun Jan 26, 2025 06:42 PM IST
തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു
NewsImage

പയ്യോളി : തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അഞ്ച് പേർ തിരയിൽപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. അഞ്ചാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE